കേരളത്തിൽ മഴയും ഇടിമിന്നലും രണ്ടുദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

October 14, 2020

സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും ശക്തമായ മഴ പ്രതീക്ഷിക്കുന്നതുകൊണ്ട് എട്ടു ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. നാളെ ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് നാളെ മുന്നറിയിപ്പുള്ളത്.

Read More: ‘ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി, ഫഹദിന്റെ ഡേറ്റ് ചോദിച്ചു വന്നിട്ടുണ്ട്’; ഓര്‍മ്മകളുണര്‍ത്തി കുറിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരയിൽ പ്രവേശിച്ച് ശക്തി കുറഞ്ഞു. അടുത്ത 12 മണിക്കൂറിൽ ന്യൂനമർദം കൂടുതൽ ദുർബലമാകും. കേരളത്തിലും ലക്ഷദ്വീപിലും ഒക്ടോബർ 17 വരെ ഇടിയോടു കൂടിയ മഴയ്‌ക്കാണ്‌ സാധ്യത. കേരള, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവിശാനിടയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.

Story highlights- rain alert kerala