കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

Kerala Weather Report

കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കണ്ണൂർ ജില്ലയുടെ പലയിടങ്ങളിലും ഇന്നലെ രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്.

മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Story Highlights; Rain Alert Kerala