പ്രകൃതി ഒരുക്കിയ അത്ഭുതപ്രതിഭാസമായി മഴവിൽ മേഘങ്ങൾ, കാരണമിതാണ്

October 23, 2020

മലനിരകൾക്ക് മുകളിലൂടെയുള്ള മഴവില്ലുകൾ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകളാണ്. ഇത്തരത്തിൽ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുകയാണ് സൈബീരിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ബലൂഖ. മലനിരകൾക്ക് മുകളിലെ മഞ്ഞുപാളികളിലാണ് മനോഹരമായ മഴവിൽ വർണ്ണങ്ങൾ വിരിഞ്ഞത്. സൂര്യന് വളരെ അടുത്തായി വളരെ ഉയരത്തിൽ രൂപപ്പെട്ട മേഘങ്ങളിൽ സൂര്യപ്രകാശം ഏൽക്കുന്നതാണ് ഇത്തരത്തിൽ മേഘങ്ങളിൽ മഴവിൽ വർണ്ണങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് പറയുന്നത്.

പൊതുവെ സൂര്യനോ ചന്ദ്രനോ അടുത്ത് നിൽക്കുന്ന മേഘങ്ങളിലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. സാധാരണ മഴവില്ലുകൾ ഉണ്ടാകുന്നതുപോലെ തന്നെയാണ് മേഘങ്ങളിലെ മഴവില്ലുകളും. അതേസമയം മേഘങ്ങൾ വളരെ ഉയരത്തിൽ ആയതിനാൽ ഇവയിൽ മഞ്ഞുകണങ്ങളും ഈർപ്പവും കൂടുതലായി കാണുന്നുണ്ട്. ഇവയിൽ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിനനുസരിച്ചാണ് മേഘങ്ങളിൽ നിറം മാറ്റം സംഭവിക്കുന്നത്.

മലമുകളിൽ പ്രകൃതി ആസ്വദിക്കാൻ എത്തിയ സ്വെറ്റ്ലാന കാസിന എന്ന ഫോട്ടോഗ്രാഫർ ഇത്തരത്തിൽ മനോഹരമായ ദൃശങ്ങൾ കണ്ടിരുന്നു. അദ്ദേഹം തന്റെ കാമറയിൽ പകർത്തിയ മേഘങ്ങളിലെ മഴവിൽ വർണ്ണങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. കഴിഞ്ഞ ഡിസംബറിലാണ് കാസിന ഈ ചിത്രങ്ങൾ പകർത്തിയത്.

Story Highlights: Reason Behind Cloud rainbow