ഫാഷൻ ലോകത്തെ മിന്നും താരമായി സ്റ്റെപ്പാൻ; അവിചാരിതമായി മോഡലിങ്ങിലേക്ക് എത്തിയ ഭീമൻ കരടി

മൃഗങ്ങൾക്കൊപ്പം സൗഹൃദം പങ്കിടുന്നത് ഒരേ സമയം കൗതുകവും ഭീതിയും ജനിപ്പിക്കുന്നതാണ്. എന്നാൽ കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിക്കുന്നതാണ് ഫാഷൻ ലോകത്തെ പ്രിയ താരം സ്റ്റെപ്പാൻ എന്ന കരടി. മനുഷ്യനുമായി സൗഹൃദം പങ്കിടുന്നതിനൊപ്പം ലോകത്തെ ഒരു അറിയപ്പെടുന്ന മോഡൽ കൂടിയാണ് 28 കാരനായ ഈ കരടി. 350 കിലോയോളം ഭാരമുണ്ട് സ്റ്റെപ്പാന്.

റഷ്യയിലെ സ്വെറ്റ്‌ലാന- യൂറി പാന്റ്റിലീന്‍കോ എന്ന ദമ്പതികൾക്കൊപ്പമാണ് സ്റ്റെപ്പാണ് വളർന്നത്. ജനിച്ചപ്പോൾ തന്നെ ‘അമ്മ ഉപേക്ഷിച്ച് പോയ സ്റ്റെപ്പാനെ വളർത്തിയ സ്വെറ്റ്‌ലാന- യൂറി പാന്റ്റിലീന്‍കോ ദമ്പതികൾക്കൊപ്പം ജീവിക്കുന്ന സ്റ്റെപ്പാനെ ഫാഷൻ ലോകത്തിന് പരിചയപ്പെടുത്തിയത് ഈ കുടുംബത്തിന്റെ സുഹൃത്തായ മോസ്‌കോ സ്വദേശിനി മിലാ സ്ഡനോവയാണ്.

മനുഷ്യനുമായി വേഗത്തിൽ ഇണങ്ങുന്ന സ്റ്റെപ്പാനെ ഫോട്ടോഗ്രാഫറായ മിലാ റഷ്യയിലെ പരമ്പരാഗത വസ്ത്രമണിഞ്ഞ സ്ത്രീകൾക്കൊപ്പം പോസ് ചെയ്യിപ്പിക്കാൻ തുടങ്ങി. പ്രായഭേദമന്യേ എല്ലാവർക്കുമൊപ്പം സഹകരിക്കാൻ തുടങ്ങിയ സ്റ്റെപ്പാനെ പിന്നീട് ഒരു മോഡലാക്കി മാറ്റുകയായിരുന്നു. ദിവസവും അരമണിക്കൂർ സമയമാണ് സ്റ്റെപ്പാൻ മോഡലിംഗിനായി ചിലവഴിക്കുന്നത്.

ബ്രിട്ടണ്‍, തായ്‍ലന്റ്, ഓസ്ട്രിയ, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നൊക്കെ ഈ മോഡലിനെ തേടി ആളുകൾ എത്തുന്നുണ്ട്.

Story Highlights: russian model bear photos