തുടർച്ചയായി രണ്ട് ഐപിഎൽ സെഞ്ചുറികൾ; ചരിത്രം കുറിച്ച് ശിഖർ ധവാൻ

October 20, 2020

ഐപിഎല്ലിൽ സെഞ്ചുറി നേട്ടത്തിലൂടെ ചരിത്രം കുറിക്കുകയാണ് ശിഖർ ധവാൻ. തുടർച്ചയായി രണ്ട് ഐപിഎൽ സെഞ്ചുറികൾ എന്ന റെക്കോർഡാണ് ധവാൻ ഇന്ന് കുറിച്ചത്. ഐപിഎല്ലിന്റെ ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെയായിയിരുന്നു ധവാന്റെ ആദ്യ സെഞ്ചുറി. ഇപ്പോഴിതാ, കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെയും സെഞ്ചുറി നേടി.

ഐപിഎല്ലിന്റെ കഴിഞ്ഞ 15 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം. ഇന്ന് 61 പന്തിൽ നിന്ന് 106 റൺസ് എടുത്ത് പുറത്താകാതെ നിൽക്കാൻ ധവാന് സാധിച്ചു. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന വാർണറിന്റെ റെക്കോർഡിനൊപ്പം ഇതോടെ ധവാൻ ഇടം നേടി.

ഇതോടെ ഇന്ത്യൻ ടീമിൽ ധവാന് വീണ്ടും ഇടം കണ്ടെത്താൻ സാധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മാത്രമല്ല, ഈ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെയും രാജസ്ഥാൻ റോയല്സിനെതിരെയും ധവാൻ അർധ സെഞ്ചുറികൾ നേടിയിരുന്നു. ഓപ്പണിംഗിൽ എപ്പോഴും ലെഫ്റ്റ്- റൈറ്റ് കൂട്ടുകെട്ട് പരീക്ഷിക്കാറുള്ള ഇന്ത്യൻ ടീമിന് ധവാനെന്ന ഇടംകൈയൻ ഒരു മുതൽക്കൂട്ടാകുമെന്ന് ഐപിഎൽ പ്രകടനങ്ങൾ തെളിയിക്കുകയാണ്.

Story highlights- Shikhar Dhawan scored two consecutive centuries in IPL