ഒരു കോളേജ് ഡേ ഫാഷന്‍ ഷോ പ്രഹസനം; നടന്റെ പഴയകാല ചിത്രവും രസികന്‍ ക്യാപ്ഷനും

Siju Wilson old photo

അഭിനയം കൊണ്ട് അതിശയിപ്പിക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ കുടുംബ വിശേഷങ്ങളും ചില രസകരമായ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് സിനിമാതാരങ്ങള്‍. പ്രത്യേകിച്ച് അല്‍പം പഴയകാല ചിത്രങ്ങള്‍. ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

അത്തരമൊരു ചിത്രമാണ് ശ്രദ്ധ നേടുന്നതും. വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും പ്രേക്ഷക പ്രീതി ടേിയ സിജു വിത്സന്‍ പങ്കുവെച്ചതാണ് ഈ ചിത്രം. താരത്തിന്റെ കലാലയ ജീവിതത്തിലെ ഒരു ഫാഷന്‍ ഷോ പരിപാടിക്കിടെ പകര്‍ത്തിയ ചിത്രമാണ് ഇത്. എന്നാല്‍ ചിത്രത്തേക്കാള്‍ രസകരം ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ്.
‘ഈ പട്ടിഷോ പട്ടിഷോ എന്ന് കേട്ടിട്ടുണ്ടല്ലോ.. ദാ ഒരെണ്ണം കണ്ടോളt. 2007-ലെ ഒരു കോളേജ് ഡേ ഫാഷന്‍ ഷോ പ്രഹസനം’

എന്തായാലും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു സിജു വിത്സന്റെ പഴയകാല ചിത്രം. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകള്‍ നല്‍കുന്നത്. വളരെ കുറഞ്ഞകാലയളവിനുള്ളില്‍ തന്നെ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയ കലാകാരനാണ് സിജു വിത്സന്‍. നേരം, പ്രേമം, ഹാപ്പി വെഡിംഗ്‌സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം അവതരപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും കൈയടി നേടുന്നു.

ഈ പട്ടിഷോ പട്ടിഷോ എന്ന് കെട്ടിട്ടുണ്ടല്ലോ!!!ദാ!! ഒരെണ്ണം കണ്ടോളൂ 🤭😂2007-ലെ ഒരു കോളേജ് ഡേ ഫാഷൻ ഷോ പ്രഹസനം 😝😂Styled by …

Siju Wilson ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಅಕ್ಟೋಬರ್ 3, 2020

Story highlights: Siju Wilson old photo