ഗായികയും നായികയുമായി റിമി ടോമി; പ്രണയാര്‍ദ്രമായി ‘സുജൂദല്ലേ…’ സംഗീത വീഡിയോ

Sujoothalle Musical Video

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് ചില പാട്ടുകള്‍. അവയങ്ങനെ ആസ്വാദക മനസ്സുകളില്‍ മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെ പെയിതിറങ്ങും. സംഗീതാസ്വാദകരുടെ ഹൃദയം കവരുകയാണ് ‘സുജൂദല്ലേ…’ എന്ന സംഗീത വീഡിയോ.

റിമി ടോമിയാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നതും റിമിയാണ്. പ്രണയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഓരോ വരികളിലും പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിക്കുന്നുണ്ട്.

പ്രതീഷ് ജേക്കബ് എന്ന നവാഗത നടനും ഗാനരംഗത്ത് റിമി ടോമിക്കൊപ്പം പ്രത്യക്ഷപ്പെടുന്നു. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ സംഗീത ആല്‍ബം. ബി കെ ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍. റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ആമോഷ് പുതിയാട്ടില്‍ ആണ് ഛായാഗ്രഹണം. കണ്‍സപ്ടും ഡയറക്ഷനും ഷാരോണിന്റേതാണ്.

Story highlights: Sujoothalle Musical Video