ക്വാറന്റീൻ പൂർത്തിയാക്കി വീട്ടിലെത്തിയ തമന്നയെ ഹൃദ്യമായി സ്വീകരിച്ച് കുടുംബം- വീഡിയോ

രോഗമുക്തയായി വീട്ടിലേക്ക് മടങ്ങിയെത്തിയ സന്തോഷത്തിലാണ് തമന്ന. ഷൂട്ടിംഗിനിടയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച തമന്ന ഒരാഴ്ച ആശുപത്രിയിലും, പിന്നീട് സ്വന്തം ഫ്ലാറ്റിലുമായി ക്വാറന്റീനിൽ കഴിയുകയായിരുന്നു. 14 ദിവസങ്ങൾക്ക് ശേഷം ക്വാറന്റീൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് താരം.

സുഖം പ്രാപിച്ച ശേഷം ഹൈദരാബാദിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന തമന്നയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, വീട്ടിൽ തമന്നയെ കുടുംബാംഗങ്ങൾ സ്വീകരിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ വൈകാരികമായ സ്വീകരണമാണ് തമന്നയ്ക്ക് ലഭിച്ചത്.

ഒക്ടോബർ അഞ്ചിനാണ് സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം അറിയിച്ചത്. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് തമന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയെങ്കിലും കൊവിഡ് മുക്തയായിരുന്നില്ല താരം. ‘കഠിനമായ ഒരാഴ്ചയാണ് കടന്നുപോയത്. പക്ഷേ, താരതമ്യേന എനിക്ക് സുഖം തോന്നുന്നു. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്നത്തിൽ നിന്ന് ഞാൻ പൂർണമായി സുഖം പ്രാപിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്. ഇനിയുള്ള ദിനങ്ങൾ സെല്ഫ് ഐസൊലേഷന്റെതാണ്’. കൊവിഡ് പോസിറ്റീവ് ആയതിനു ശേഷം തമന്ന കുറിച്ചതിങ്ങനെയായിരുന്നു.

Read More: കേരളത്തിൽ മഴയും ഇടിമിന്നലും രണ്ടുദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

വീട്ടിൽ തന്നെ ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ‘സെറ്റിൽ വളരെയധികം ശ്രദ്ധയോടെയായിരുന്നുവെങ്കിലും കൊവിഡ് ബാധിക്കാനിടയായി എന്നാണ് താരം കുറിച്ചത്.

Story highlights-Thamanna bhatia steps out of quarantine