കൊവിഡ് മുക്തരായാവർ സ്വീകരിക്കേണ്ട പുതിയ ശീലങ്ങൾ

കൊവിഡ്-19 രോബാധയ്ക്ക് ശേഷം, മിക്ക ആളുകളും മതിയായ ആന്റിബോഡികൾ ഉണ്ടാകുകയും ഇത് വീണ്ടും വൈറസ് ബാധിക്കുന്നത് തടയുകയും ചെയ്യുമെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. എന്നിരുന്നാലും, പുതിയ വൈറസിനെ നേരിടുമ്പോൾ മുൻവിധികൾ ഒരിക്കലും സഹായിക്കില്ല. മാത്രമല്ല, രോഗമുക്തരായവർക്ക് വീണ്ടും അസുഖം ബാധിച്ച അനുഭവങ്ങളും ഉണ്ടായിക്കഴിഞ്ഞു.

ഈ രീതിയിൽ വീണ്ടും രോഗം ബാധിച്ചാൽ‌, ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾ‌ ഒന്നുകിൽ‌ പ്രായമുള്ളവരാണ്, അല്ലെങ്കിൽ‌ രോഗപ്രതിരോധ ശേഷി വേണ്ടവിധത്തിൽ ശ്രദ്ധിക്കാത്തവർ. അതുകൊണ്ടുതന്നെകൊവിഡിന് ശേഷമുള്ള പരിചരണം ഇവർക്ക് പ്രധാനമാണ്. സുരക്ഷിതമായി തുടരാനുള്ള എല്ലാ നിയമങ്ങളും പാലിച്ച് കഴിയുന്നതിനൊപ്പം ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

ശീലമില്ലാത്തവരാണെങ്കിലും കൊവിഡ് മുക്തരായവർ വ്യായാമം സ്ഥിരമായി ചെയ്യണം. നിങ്ങൾ സുഖം പ്രാപിച്ചാലും ശരീരംദുർബലമായിരിക്കും. ഈ അവസ്ഥയിൽ വീണ്ടും രോഗം വരാൻ സാധ്യത കൂടുതലാണ്. എന്നാൽ വ്യയാമം ശീലമാക്കിയാൽ, ശാരീരികമായും മാനസികമായും നിങ്ങൾ ആരോഗ്യവാന്മാരാകും.

രോഗബാധ ശരീരത്തെ തീർച്ചയായും തളർത്തും, ഒപ്പം മരുന്നിന്റെ ഉപയോഗവും ക്ഷീണമുണ്ടാക്കും. അതുകൊണ്ട് തന്നെ ശരീരഭാരം നഷ്ടമാകാനും സാധ്യതയുണ്ട്.

ശരീരത്തെ വീണ്ടെടുക്കുന്നതിനായി പോഷക സമ്പന്നമായ ഭക്ഷണം ശീലമാക്കണം. പച്ചക്കറികൾ, മുട്ട, കോഴി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വേവിച്ചതും ശരീരത്തിന് ദഹിക്കുന്നതുമായ ലളിതമായ ഭക്ഷണം കഴിക്കാനാണ് ശ്രമിക്കേണ്ടത്. ശരീരഭാരം വർധിപ്പിക്കുന്നതിനേക്കാളുപരി ആരോഗ്യത്തോടെയിരിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് വാരിവലിച്ച് കഴിച്ച് മറ്റ് അസുഖങ്ങൾ ക്ഷണിച്ച് വരുത്തരുത്.

കൊറോണ വൈറസ് മെമ്മറി സെല്ലുകളെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. നഷ്ടപ്പെട്ട ശ്രദ്ധയും ചിന്താശേഷി, ഓർമ്മ മുതലായവ വീണ്ടെടുക്കുന്നതിന് അത്തരം ഗെയിമുകൾ ശീലമാക്കുക.

Story highlights- tips for post covid care