ആസ്വാദക ഹൃദയങ്ങൾ കീഴടക്കി അമേയയും സാഗറും; പ്രണയം പറഞ്ഞ് ‘വാനിൽ’

സംഗീതത്തോളം പ്രണയത്തെ അറിഞ്ഞ എന്താണുള്ളത്…അത്തരത്തിൽ മനോഹരമായ പ്രണയത്തിന്റെ ചാരുതയിൽ ഒരുങ്ങിയ ‘വാനിൽ’ എന്ന സംഗീത ആൽബമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആസ്വാദക ഹൃദയങ്ങൾ കവരുന്നത്. യുവതാരം അമേയ മാത്യുവും സാഗറും പ്രത്യക്ഷപ്പെടുന്ന ആൽബം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിച്ച ആൽബം അവനീർ ടെക്‌നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസനാണ് നിർമിച്ചിരിക്കുന്നത്.

‘പുതുമഴമലരിന്നെന്നിൽ വിതറിയ മൊഴി’ എന്നു തുടങ്ങുന്ന ആൽബത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ശ്യാം നെട്ടായികോടത്താണ്. ലാൽ കൃഷ്ണയും റുഷൈൽ റോയ്‌യും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രകാശ് അലക്‌സാണ്. ഇതിനോടകം നിരവധി ആസ്വാദകരെ നേടിയെടുത്ത ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഷൺമുഖൻ എസ് വിയാണ്. ജോബി എം ജോസ് എഡിറ്റിങ് നിർവഹിച്ചു.

Read also: ദൃശ്യചാരുതയില്‍ മനോഹരമായ ഒരു മെലഡി; ഹലാല്‍ ലവ് സ്‌റ്റോറിയിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു

മനോഹരമായ പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്ന ഗാനത്തിന്റെ വരികൾക്കൊപ്പം കാഴ്ചക്കാർക്ക് മനോഹരമായ പ്രണയ നിമിഷങ്ങൾ കൂടി സമ്മാനിക്കുന്നുണ്ട് ‘വാനിൽ’.

Story Highlights: Vaanil Music Album