ജനിച്ചയുടന്‍ ഡോക്ടറുടെ മാസ്‌ക് വലിച്ചൂരുന്ന കുഞ്ഞ്; ഇത് പ്രതീക്ഷയുടെ ചിത്രമെന്ന് സോഷ്യല്‍ മീഡിയ

Viral Pic of baby removing doctors mask

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. കൗതുകം നിറയ്ക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ളതും. ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു ചിത്രമാണ്. ഭൂമിയിലേക്ക് പിറന്നു വീണ ഉടനേ ഡോക്ടറുടെ മുഖത്തെ മാസ്‌ക് വലിച്ചുമാറ്റുന്ന കുഞ്ഞുവാവയുടേതാണ് ഈ ചിത്രം.

യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമര്‍ ചെഅയൈബ് ആണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പ്രതീക്ഷ പകരുന്ന ഈ ചിത്രം നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

കൊവിഡ് 19 എന്ന മഹാമാരിയില്‍ നിന്നും നാം ഉടനെ മോചിതരാകും എന്ന പ്രതീക്ഷയാണ് ഈ ചിത്രമെന്ന് പലരും കുറിക്കുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിക്ക് മുമ്പുള്ളതാണ് ഈ ചിത്രം. എങ്കിലും മാസ്‌ക് മുഖ്യമായ 2020-ല്‍ അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നു ഈ ചിത്രം.

Story highlights: Viral Pic of baby removing doctors mask