വന്ദേമാതരം പാടി ഹൃദയം കവർന്ന് ഒരു കൊച്ചുസുന്ദരി; ഏറ്റെടുത്ത് പ്രധാനമന്ത്രിയും എ ആർ റഹ്മാനും, വീഡിയോ

ആലാപന മാധുര്യംകൊണ്ട് ഹൃദയം കവരുകയാണ് ഒരു കൊച്ചുസുന്ദരി…’വന്ദേമാതരം’ എന്ന ഗാനം ആലപിക്കുന്ന മിസോറാമി സ്വദേശി എസ്തർ ഹമന്തയുടെ വീഡിയോ ഇതിനോടകം ഇന്ത്യക്കാരുടെ മുഴുവൻ ഇഷ്‌ടം പിടിച്ചുപറ്റിക്കഴിഞ്ഞു. എത്ര കേട്ടാലും മതിവരാത്ത രീതിയിൽ വളരെ മനോഹരമായാണ് ഈ നാലു വയസുകാരി വന്ദേമാതരം ആലപിക്കുന്നത്.

കൈയിൽ ദേശീയ പതാകയും പിടിച്ച് പാട്ട് പാടുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേരാണ് കൊച്ചുമിടുക്കിയുടെ ക്യൂട്ട് പാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കം നിരവധിപ്പേർ വീഡിയോ പങ്കുവെച്ച് എത്തിയിരുന്നു. മിസോറാം മുഖ്യമന്ത്രി സോറാതാംഗയും സംഗീതജ്ഞൻ എ ആർ റഹ്മാനും അടക്കം നിരവധിപ്പേർ ഈ കൊച്ചു ഗായികയുടെ പാട്ടിന്റെ ആസ്വാദകരായി മാറിക്കഴിഞ്ഞു.

Read also:“ഞാൻ എന്നെങ്കിലും ജയിക്കുന്നത് വരെ നമ്മള്‍ ബാഡ്മിന്റൺ കോർട്ടിൽ ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും”- കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസിച്ച് മിഥുന്‍ മാനുവല്‍ തോമസ്

മിസോറാമിലെ പ്രകൃതി ഭംഗി കൂടി ഉൾപ്പെടുത്തിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

Story Highlights: 4 year old girl esther hnamtes vande mataram song goes viral