92 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസുകള്‍
										
										
										
											November 25, 2020										
									
								
								92 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസുകള്‍
ഇന്ത്യിലെ കൊവിഡ് കേസുകളുടെ എണ്ണം 92 ലക്ഷം കടന്നു. മാസങ്ങളേറെയായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്ത് നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 481 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1.34 ലക്ഷം കടന്നു.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4.44 ലക്ഷം പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 86.42 ലക്ഷം പേര് രോഗമുക്തരായിട്ടുണ്ട്.
Story highlights: 44,376 new covid positive cases reported in India



