രൺവീർ സിങ്ങും ദീപികയും ഒന്നിക്കുന്ന ’83’ റിലീസ് തീയതി മാറ്റി

കപിൽ ദേവിന്റെ ജീവിതം പങ്കുവയ്ക്കുന്ന ചിത്രമാണ് 83. രൺവീർ സിംഗ് നായകനായി എത്തുന്ന ചിത്രം ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ വർഷം ചിത്രം പ്രദർശനത്തിനെത്തില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിലെ സാഹചര്യങ്ങൾ മാറി തിയേറ്റർ തുറക്കാൻ കാത്തിരിക്കാനാണ് നിർമാതാക്കളുടെ തീരുമാനം. 2021ൽ ജനുവരി മുതൽ മാർച്ച് വരെയുള്ള ഏതെങ്കിലും സമയത്ത് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. കാരണം, മഹത്തരമായൊരു ബയോപിക്കിന്റെ തിയേറ്റർ അനുഭവം നഷ്ടമാക്കാൻ നിർമാതാക്കൾ ആഗ്രഹിക്കുന്നില്ല.

ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 83. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കബിൽ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന  ചിത്രത്തിന് വേണ്ടി കപില്‍ ദേവാകാനായി റണ്‍വീര്‍ സിങ് നടത്തിയ ശ്രമങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. 

Read More: നിസാരമായി കാണരുത് ഈ വേദനകളെ

രണ്‍വീറിനെക്കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി സന്തു, സക്കീബ് സലീം പങ്കജ് തൃപാദി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.കപില്‍ ദേവ് എന്ന വ്യക്തിയുടെ നിഴലാവാനാണ് താന്‍ ശ്രമിക്കുന്നതെന്നും, അദ്ദേഹത്തെ പിന്തുടരുകയും കഥാപാത്രത്തിന് വേണ്ട എല്ലാം കണ്ട് പഠിക്കുകയും ചെയ്യുമെന്നായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ രൺവീർ അറിയിച്ചത്. ഇതെനിക്ക് ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണെന്നും പരമാവധി നല്ല രീതിയില്‍ തന്നെ കപിലിനെ വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും റണ്‍വീര്‍ പറഞ്ഞിരുന്നു.

Story highlights- 83 movie release date postponed