കുറഞ്ഞ ചെലവില്‍ മികച്ച പഠനം; 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍

90 plus My tuition app online education

പാഠഭാഗങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കുവാന്‍ മിക്ക കുട്ടികളും ട്യൂഷനെ ആശ്രയിക്കാറുണ്ട്. മികച്ച രീതിയിലുള്ള ട്യൂഷന്‍ അവരുടെ പഠന നിലവാരത്തേയും മെച്ചപ്പെടുത്തുന്നു. എന്നാല്‍ ഭീമമായ ട്യൂഷന്‍ ഫീസാണ് പലരേയും അലട്ടുന്ന പ്രശ്‌നം. ഇതിന് മികച്ച പരിഹാരമാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്.

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനത്തിന് അവസരം ഒരുക്കുന്നു. അതും കുറഞ്ഞ ചെലവില്‍. സാധാരണ നല്‍കുന്ന ട്യൂഷന്‍ ഫീസുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കും. അഞ്ചാം ക്ലാസ്മുതല്‍ 12 ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ട്യൂഷന്‍ നിലവില്‍ ആപ്പില്‍ ലഭ്യമാണ്. കേരളാ സിലബസിലാണ് പാഠഭാഗങ്ങള്‍ ലഭ്യമാവുക.

Read more: പാഠഭാഗങ്ങള്‍ മനോഹരമായ ഒരു സിനിമ പോലെ കുട്ടികള്‍ക്ക് ആസ്വദിച്ച് പഠിക്കാം- 90പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വ്യക്തവും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് അതത് വിഷയങ്ങളിലെ വിദഗ്ധരാണ്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ മറ്റൊരു പ്രത്യേകത.

ഒരു സിനിമ കാണുന്നതുപോലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ ആസ്വദിച്ച് പഠിക്കാന്‍ സാധിക്കും എന്നതാണ് 90 പ്ലസ് ട്യൂഷന്‍ ആപ്പിന്റെ മറ്റൊരു ആകര്‍ഷണം. അതായത് നമ്മള്‍ പുസ്തകത്തിലെ ഒരു പാഠഭാഗം തുറക്കുന്നു. അത് സിനിമ പോലെ കുട്ടികള്‍ക്ക് മുന്നില്‍ ദൃശ്യമാകും. വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ മനസ്സിലാവുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്- www.mytuitionapp.com

Story highlights: 90 plus My tuition app online education

Advertorial content