പാറക്കല്ലിൽ തീർത്ത അടിത്തറയും മേൽക്കൂരയും ചുവരുകളും; കൗതുകമായി ഒരു പാറവീട്

November 12, 2020
-stone-house

വീട് സങ്കൽപ്പങ്ങൾ മാറിക്കൊണ്ടിരിയ്ക്കുകയാണ്…വീട് നിർമാണ രംഗത്ത് വിത്യസ്തത തേടുന്നവരും നിരവധിയാണ്. ആദ്യകാലത്ത് ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ പിന്നീട് താമസം കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി. മനോഹരമായ വീടുകളും ഫ്ലാറ്റുകളുമൊക്കെ ഉയർന്നുപൊങ്ങി. എന്നാൽ പ്രകൃതിയ വേദനിപ്പിച്ചുകൊണ്ടുള്ള ഇത്തരം വീടുകൾക്ക് പകരം പ്രകൃതിയെ വേദനിപ്പിക്കാത്ത നിർമാണ വസ്തുക്കൾ ഉപയോഗിച്ച് പണിതുയർത്തുന്ന വീടുകളും ഇന്ന് നാം കാണാറുണ്ട്. മണ്ണും മരവും മുളയുമൊക്കെ വെച്ചാണ് ഇത്തരത്തിൽ വീടുകൾ നിർമിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ പാറവീട്.

വടക്കന്‍ പോര്‍ച്ചുഗലിലെ കാസ ഡോ പെനെഡോ എന്ന പാറവീട് സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ്. കുന്നിന്‍മുകളില്‍ ഒരുക്കിയിരിക്കുന്ന ഈ വീട്, കൗതുകത്തിനൊപ്പം ഏറെ ആകർഷകവുമാണ്. നാല് പാറകൾ ചേർത്തുവെച്ചാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. പ്രധാനമായും അവിടെ ലഭ്യമായ പാറകളാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും മറ്റ് നിർമാണ വസ്തുക്കളും ഈ വീടിനായി ഉപയോഗിച്ചിട്ടുണ്ട്. അടിത്തറയും മേൽക്കൂരയും ചുവരുകളുമൊക്കെ പാറകൾ ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന ഈ വീട് ഇന്ന് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു മ്യൂസിയം കൂടിയാണ്.

Read also:ഗ്ലാസ്സ് കഷ്ണങ്ങൾ കൊണ്ടൊരുക്കിയ കെട്ടിടം; ഈ നിർമിതിക്ക് പിന്നിലുമുണ്ട് ഹൃദയംതൊടുന്നൊരു കഥ

അവധിക്കാലത്ത് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനായുള്ള ഒരു വീടായാണ് ആദ്യകാലത്ത് ഇതിന്റെ ഉടമസ്ഥർ ഈ വീട് നിർമിച്ചതെങ്കിലും, ഇപ്പോൾ ആ പ്രദേശത്തെ ചരിത്ര അവശേഷിപ്പുകൾ അടക്കം സൂക്ഷിക്കുന്ന ഒരു മ്യൂസിയമായി മാറിയിരിക്കുകയാണ് ഈ വീട്.

Story highlights:a house made of four huge boulders