ക്യാൻസർ ബാധിച്ച് അവശനിലയിലായ നടന് സഹായഹസ്തവുമായി വിജയ് സേതുപതിയും

ക്യാന്‍സര്‍ ബാധിതനായി തിരിച്ചറിയാൻ പോലും ആവാത്ത അവസ്ഥയിൽ കഴിയുന്ന തമിഴ് ചലച്ചിത്ര താരം തവസിയുടെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സമൂഹമാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു. ഇതിന് പിന്നാലെ തവസിയ്ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടൻ വിജയ് സേതുപതി. തവസിയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയാണ് വിജയ് സേതുപതി നൽകിയിരിക്കുന്നത്.

അതേസമയം സഹായം അഭ്യർത്ഥിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണനും എത്തിയിരുന്നു. മാധ്യമങ്ങളിലൂടെ തവസിയുടെ അവസ്ഥയെ കുറിച്ച് അറിഞ്ഞ ശരവണന്‍ ആശുപത്രിയിലെത്തി ചികിത്സ ഏറ്റെടുക്കുകയായിരുന്നു.

നിരവധി ചിത്രങ്ങളിലൂടെ തമിഴ് സിനിമ മേഖലയിൽ ശ്രദ്ധേയനായ താരമാണ് തവസി. എന്നാൽ രോഗബാധയെത്തുടർന്ന് ഇപ്പോൾ കണ്ടാൽ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.

Read also:ക്യാൻസർ ബാധിതനായ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ബാറ്റ്‌സ്മാനായി ഡോക്ടർ; സ്നേഹം നിറഞ്ഞ വീഡിയോ

‘വരുത്തപെടാത്ത വാലിബർ സംഘം’, ‘അഴകർ സാമിയിൻ കുതിരെ’ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ അഭിനയം ഏറെ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു.

Story Highlights :Actor thavasi seeks financial aid for treatment