എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്; അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട

മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമാണ് കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ  സുരരൈ പോട്രു’. നിരവധിപ്പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം വിജയ് ദേവരകൊണ്ട. ചിത്രത്തെയും സൂര്യയേയും അഭിന്ദിച്ച താരം സുധ കൊങ്കര എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത് എന്നും ട്വിറ്ററിൽ കുറിച്ചു.

‘സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്.’ വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു.

Read also:ക്യാൻസർ ബാധിച്ച് അവശനിലയിലായ നടന് സഹായഹസ്തവുമായി വിജയ് സേതുപതിയും

ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. അപര്‍ണ ബാലമുരളി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ സുരരൈ പോട്രു റിലീസ് ചെയ്തത്.

Story Highlights: Actor vijay deverakonda praises aparna balamurali