സംവിധായിക ആകാൻ ഒരുങ്ങി നടി കാവേരി; പുതിയ ചിത്രം ‘പുന്നകൈ പൂവേ’ ഒരുങ്ങുന്നു

തെന്നിന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾക്ക് സുപരിചിതയാണ് ചലച്ചിത്രതാരം കാവേരി. ഇപ്പോഴിതാ അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവട് വെക്കുകയാണ് താരം. ‘പുന്നകൈ പൂവേ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും കാവേരിയാണ്. തെലുങ്ക് താരം ചേതൻ ചീനുവാണ് ചിത്രത്തിൽ നായകനായി വേഷമിടുന്നത്.

റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം നിർമിക്കുന്നതും കാവേരി തന്നെയാണ് എന്നാണ് സൂചന. അതേസമയം യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Read also: പാർവതിയും ബിജു മേനോനും പ്രധാന വേഷത്തിൽ; സാനു ജോൺ വർഗീസ് ചിത്രം ഒരുങ്ങുന്നു, ശ്രദ്ധേയമായി ലൊക്കേഷൻ ചിത്രങ്ങൾ

അമ്മാനം കിളി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രങ്ങളിലൂടെ ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം മലയാളത്തിന് പുറമെ അന്യഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘സമുദിരം’, ‘കബഡി കബഡി’, ‘കാശി’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Read also: എന്താ ഒരു ടൈമിംഗ്, ഒരു ഷോട്ടുപോലും മിസ് ആക്കാതെ കൊച്ചുമിടുക്കൻ; വീഡിയോ

Story Highlights: actress kaveri directorial debut