പ്രഭാസും സെയ്ഫ് അലിഖാനും ഒരുമിച്ചെത്തുന്നു; ‘ആദിപുരുഷി’ന്റെ റിലീസ് 2022-ല്‍

Adipurush Release

അഭിനയമികവില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തില്‍ സെയ്ഫ് അലിഖാനും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 11 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓം റൗട്ട് ആണ് ചിത്രമൊരുക്കുന്നത്. രാമായണ കഥയെ അസ്പദമാക്കി ഒരുക്കുന്ന ഇതിഹാസ സിനിമ കൂടിയാണ് ആദിപുരുഷ്. ഹിന്ദി, തെലുങ്ക് ഭാഷകളിലായിരിക്കും സിനിമയുടെ ചിത്രീകരണം. അതേസമയം ഈ ഭാഷകള്‍ക്ക് പുറമെ മലയാളം, കന്നഡ, തമിഴ് ഭാഷകളിലും ആദിപുരുഷ് പ്രേക്ഷകരിലേക്കെത്തും.

Read more: വണ്ടിയില്‍ യാത്രക്കാര്‍ക്കൊപ്പം ഭീമന്‍ എലിയും; ഇത് വേറിട്ടൊരു പ്രതിഷേധം

ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അടുത്തിടെ ആദുപുരുഷിന്റെ ഭാഗമാകാന്‍ സാധിച്ചതിലും പ്രഭാസിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും സെയ്ഫ് അലിഖാന്‍ സന്തോഷം പങ്കുവെച്ചിരുന്നു.

Story highlights: Adipurush Release