തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിന്നും പൂച്ചയും കുഞ്ഞുങ്ങളും നാല് ദിവസങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക്: വീഡിയോ

November 4, 2020
Animal survivors of the earthquake in Turkey

ഭൂമിയിലെ ഓരോ ജീവനുകളും ഏറെ വിലപ്പെട്ടതാണ്. തകര്‍ന്നടിഞ്ഞ കെട്ടിടത്തിനടയില്‍ നാല് ദിവസത്തോളം കുടുങ്ങിയ പൂച്ചകള്‍ ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ കയറി. തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഇടയില്‍ നിന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ പൂച്ചയെ രക്ഷപ്പെടുത്തിയത്. പൂച്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

ഭൂകമ്പം ഏറെ നാശം വിതച്ച ഇസ്മിറില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഭൂകമ്പം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൂച്ചകളെ രക്ഷിക്കാനായത്. ശരീരത്തിന്റെ പകുതിഭാഗവും അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ പൂച്ചകളെ രക്ഷപ്പെടുത്തിയതും.

Read more: കണ്ണു നിറഞ്ഞിട്ടും തളര്‍ന്നില്ല; ഈ ‘കരാട്ടെ കിഡ്’ ആളു കൊള്ളാലോ: വൈറല്‍ വീഡിയോ

മനുഷ്യരെപ്പോലെതന്നെ മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് തെളിയിക്കുകയാണ് തുര്‍ക്കിയിലെ ഈ കാഴ്ച. ആദ്യ ദിവസം ഒരു പൂച്ചക്കുട്ടിയെ ആയിരുന്നു കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. അവര്‍ അതിനെ തലോടി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു പക്ഷിയേയും മുയലിനേയുമെല്ലാം രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

Story highlights: Animal survivors of the earthquake in Turkey