ബേബി ഷവർ ചിത്രങ്ങളുമായി അർജുനും നിഖിതയും

നടൻ അർജുൻ അശോകനും ഭാര്യ നിഖിതയ്ക്കും പെൺകുഞ്ഞ് ജനിച്ച സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു അർജുൻ അശോകൻ ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങളുടെ രാജകുമാരി എത്തി. അച്ഛന്റെ മോൾ, മമ്മയുടെ ലോകവും’ എന്ന കുറിപ്പിനൊപ്പമാണ് അർജുൻ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

ഇപ്പോഴിതാ, ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവയ്ക്കുകയാണ് താരം. ബേബി ഷവർ ആഘോഷത്തിൽ നടൻ ബാലു വർഗീസും ഭാര്യ എലീനയും പങ്കെടുത്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ഡിസംബറിലായിരുന്നു അര്‍ജുന്‍ നിഖിലയെ വിവാഹം കഴിച്ചത്. ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുകയാണ് ഭാര്യ നിഖിത.

Read More: ഞങ്ങളുടെ രാജകുമാരി എത്തി- കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ

അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമാണ് മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെ താരം നേടിയെടുത്തു കഴിഞ്ഞു. ‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Story highlights- arjun and nikhitha sharing baby shower photos