സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

Australia Won Against India Second ODI

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389 റണ്‍സ് അടിച്ചെടുത്തു.

64 പന്തില്‍ നിന്നുമായി 104 റണ്‍സ് അടിച്ചെടുത്ത സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി മികവാണ് ടീമിന് കൂടുതല്‍ കരുത്ത് പകര്‍ന്നത്. 77 പന്തില്‍ നിന്നുമായി 83 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മികച്ച പിന്തുണ നല്‍കി.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്. അതേസമയം ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആയിരുന്നു വിജയം.

ഏകദിന പരമ്പരയും ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയും അടങ്ങുന്നതാണ് ഇന്ത്യ- ഓസിസ് പര്യടനം. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ- ഓസിസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 2 നാണ് മൂന്നാം ഏകദിനം. ഡിസംബര്‍ 4-നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടി20 ഡിസംബര്‍ ആറിനും മൂന്നാം ടി20 ഡിസംബര്‍ എട്ടിനും നടക്കും.

ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്റ്റ് പരമ്പര. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.

Story highlights: Australia Won Against India  Second ODI