“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

Ayyappanum Koshiyum Police Station Scene

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. കാലയവനികയ്ക്ക് പിന്നില്‍ സച്ചി എന്ന കലാകാരന്‍ മറയുന്നതിനു മുന്നേ അദ്ദേഹം സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ച അതിവിശിഷ്ടമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന് പറയാതിരിക്കാന്‍ ആവില്ല.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവെച്ചതും.

ചിത്രത്തിലെ ഓരോ രംഗങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ചിത്രത്തിലെ ഒരു രംഗമാണ്. പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഈ രംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ബിജു മേനോന്‍ ആണ്. മാജിക് ഫ്രെയിംസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് രംഗം പുറത്തുവിട്ടത്.

Story highlights: Ayyappanum Koshiyum Police Station Scene