‘ഡെസ്‌പാസിറ്റോ’യെ പിന്തള്ളി ‘ബേബി ഷാർക്ക്’- യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ

യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോയായി മാറിയിരിക്കുകയാണ് ബേബി ഷാർക്ക് എന്ന ഗാനം. ഏഴു ബില്യൺ ആളുകളാണ് ഇതുവരെ ബേബി ഷാർക്ക് കണ്ടിരിക്കുന്നത്. കുട്ടികൾക്കായി നിർമിച്ച ഈ വീഡിയോ ഗാനം ലോകമെമ്പാടും വൈറലാണ്. കുട്ടികളും നഴ്‌സറി അധ്യാപകരുമെല്ലാം ഒരുപോലെ കാഴ്ചക്കാരായി മാറിയ വീഡിയോ ഡെസ്‌പാസിറ്റോയുടെ റെക്കോർഡാണ് തകർത്തത്.

2016 ജൂണിലാണ് ബേബി ഷാർക്ക് ആദ്യമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ഒരു അമേരിക്കൻ കാംപ്‌ഫയർ സോംഗിന്റെ റീമിക്സ് ആയ ബേബി ഷാർക്ക് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പിങ്ക്ഫോംഗ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് തയാറാക്കിയത്.

2019 ജനുവരിയിൽ ബിൽബോർഡ് ഹോട്ട് 100ൽ 32ആം സ്ഥാനത്തെത്തിയതോടെ ബേബി ഷാർക്ക് യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം തന്നെ മുതിർന്നവരെയും ഈ ഗാനം ആകർഷിച്ചു. വാഷിംഗ്ടൺ നാഷണൽ‌സ് ബേസ്ബോൾ ടീം ഇത് ഒരു വിജയഗാനമായി സ്വീകരിച്ചു. കഴിഞ്ഞ വർഷം ലോക സീരീസ് നേടിയപ്പോൾ ആഘോഷത്തിൽ ബേബി ഷാർക്ക് പ്ലേ ചെയ്യാനാണ് ടീം ആവശ്യപ്പെട്ടത്.

Read More: ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല; അതിജീവനത്തിന്റെ കഥ പറഞ്ഞ് ഉമോജ ഗ്രാമം

വ്യക്തിപരമായ ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുന്ന “നിങ്ങളുടെ കൈകൾ കഴുകുക” എന്ന കൊറോണ വൈറസ് പ്രമേയമുള്ള ആന്റി-പാൻഡെമിക് സേവനത്തിലും ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

Story highlights- ‘Baby Shark’ becomes most-watched YouTube video