രാജകുമാരിപോൽ അണിഞ്ഞൊരുങ്ങി ഭാവന; മനോഹരം ഈ ചിത്രങ്ങൾ

സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. സൈബര്‍ ഇടങ്ങളില്‍ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഭാവനയുടെ പുതിയ ചിത്രങ്ങളാണ്. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഭാവന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

‘പെൺകുട്ടികളിലെ രാജകുമാരിയെ ആഘോഷിക്കൂ’ എന്ന അടിക്കുറുപ്പോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവെച്ചത്. ചുവപ്പിൽ ഗോൾഡൻ ബോഡർ ഉള്ള സാരിയാണ് ഭാവന അണിഞ്ഞിരിക്കുന്നത്.

മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയമാണ് താരം. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം.

സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന. ഇപ്പോഴിതാ ഭാവനയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Story Highlights: Bhavana as princess images goes viral