83 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍

India Latest Corona Virus Covid 19 Updates

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83,13,877 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി 5,33,787 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 76,56,478 പേര്‍ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. പ്രതിദിനം രോഗമുക്തരാകുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് നേരിയ ആശ്വാസം നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,357 പേരാണ് രോഗത്തില്‍ നിന്നും മുക്തരായത്.

അതേസമയം കഴിഞ്ഞ ഒരു ദിവസത്തിനിടെ 514 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ഇതോടെ രാജ്യത്താകെ കൊവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 1,23,611 ആയി.

Story highlights: Covid 19 Corona Virus Latest Updates In India