ഇന്ത്യയില്‍ 30,548 പേര്‍ക്ക് കൂടി കൊവിഡ്; നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേക്ക് അടുക്കുന്നു. മാസങ്ങള്‍ ഏറെയായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എന്നാല്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ കണക്കുകള്‍.

24 മണിക്കൂറിനിടെ 30,548 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണ് ഇത്. 88,45,127 പേര്‍ക്കാണ് ഇതുവരെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 82,49,579 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി.

Read more: പ്രപഞ്ചത്തിലെ ഏറ്റവും ഭീകര ശബ്ദമോ ഇത്; അപൂര്‍വ്വ വീഡിയോ പങ്കുവെച്ച് നാസ

കഴിഞ്ഞ ഒരു ദിവസത്തിനിടെ 435 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണനിരക്ക് 1,30,070 ആയി. 43,851 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,65,478 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: Covid 19 Updates In India Latest