84 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍

new Covid cases

ഇന്ത്യയില്‍ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ്് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 84,11,724 ആയി.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 5,20,773 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ഒരു ദിവസത്തിനിടെ 670 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,24,985 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്.

Read more: ‘ഒരുപാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തത്’: ന്യൂഡല്‍ഹിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജൂബിലി ജോയ്

അതേസമയം മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. എങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇന്ത്യയിലാണ്.

Story highlights: Covid cases in India crosses 84 lakhs