രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

India Covid 19 Updates

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 1,37,139 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 4,46,952 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,333 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തരായവരുടെ എണ്ണം 88,47,600 ആയി ഉയർന്നിട്ടുണ്ട്.

ഇന്നലെ മാത്രം 8,76,173 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ 14,03,79,976 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം രോഗബധിതർ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.

Read also:ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത വീഡിയോ; നിറസാന്നിധ്യമായി മോഹന്‍ലാലും

കേരളത്തിൽ 5643 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. 27 കൊവിഡ് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 2223 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം ഇന്നലെ മാത്രം നെഗറ്റീവ് ആയി.

Story Highlights: Covid Updates India