നിർഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ്‌ സീരിസ്‌ ‘ഡൽഹി ക്രൈമി’ന് എമ്മി പുരസ്‌കാരം

ഇന്ത്യയെ മുഴുവൻ ഞെട്ടിച്ച നിർഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസാണ് ‘ഡൽഹി ക്രൈം’. റിച്ചി മെഹ്ത്ത ഒരുക്കിയ സീരിസ് എമ്മി പുരസ്‌കാരം നേടിയിരിക്കുകയാണ്. ബെസ്റ്റ് ഡ്രാമ സീരിസിനുള്ള അവാര്‍ഡാണ് ഡല്‍ഹി ക്രൈം സ്വന്തമാക്കിയത്. ഇതോടെ എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരിസായി മാറിയിരിക്കുകയാണ് ഡൽഹി ക്രൈം.

ഏഴ് എപ്പിസോഡുകളിലായി പുറത്തിറങ്ങിയ സീരീസ് 2019 മാർച്ച് 22 മുതലാണ് പുറത്തിറങ്ങിയത്. ഷെഫാലി ഷായാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഡൽഹിയിൽ കേസ് അന്വേഷിക്കാൻ എത്തുന്ന പൊലീസ് ഓഫീസറിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രാജ്യത്തെ മുഴുവൻ ഞെട്ടിച്ച കേസിലെ പ്രതികളെ അഞ്ച് ദിവസം കൊണ്ട് പിടിക്കുന്നതാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. പൊലീസ് നേരിട്ട വെല്ലുവിളികളെയെല്ലാം ചിത്രത്തിൽ കാണിക്കുന്നുണ്ട്.

Read also:റോക്കറ്റ് വേഗത്തിൽ തപ്‌സി; ശ്രദ്ധനേടി ‘രശ്മി റോക്കറ്റി’ന്റെ ലൊക്കേഷൻ ചിത്രങ്ങൾ

അതേസമയം സീരീസിന് ലഭിച്ച ഈ അവാർഡ് നിർഭയയ്ക്കും അമ്മയ്ക്കും സമർപ്പിച്ചിരിക്കുന്നതായി സംവിധായിക റിച്ചി മെഹ്ത്ത അറിയിച്ചു.

Story Highlights: delhi crime receives at the international emmy awards