‘ഒരു ഫോട്ടോ ഫ്‌ളാഷിനു മുന്നില്‍’; സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്റെ കുട്ടിക്കാല ചിത്രം

Director Bhadran Childhood Photo

സ്ഫടികം, അയ്യര്‍ ദ് ഗ്രേറ്റ്… ഈ രണ്ട് പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ മലയാള സിനിമാ ആസ്വാദകര്‍ ഇന്നും ഈ സിനിമകളുടെ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാറുണ്ട്. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഈ സിനിമകളുടെ ഓര്‍മ്മകള്‍ വിട്ടകന്നിട്ടില്ല പ്രേക്ഷക മനസ്സുകളില്‍ നിന്നും. സംവിധായകന്‍ ഭദ്രന്റെ മികവ് തിരിച്ചറിയാന്‍ ഇതല്ലാതെ മറ്റൊന്നും തന്നെ ആവശ്യമില്ല. ഇപ്പോഴിതാ തന്റെ ബാല്യകാലത്തിലെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

‘ ഞാന്‍ പിറന്ന് ഒരു വയസ്സ് തികഞ്ഞ അന്ന് ( Nov 22nd ). ഒരു ഫോട്ടോ ഫ്‌ളാഷിനു മുന്നില്‍. എന്റെ വലത് കരങ്ങളിലെ ആ രണ്ട് വിരല്‍ത്തുമ്പുകള്‍ ആരുടെതെന്ന് ഇന്നും അജ്ഞാതം! അത് എന്നെ പരിപാലിക്കുന്ന ദൈവത്തിന്റെ കരസ്പര്‍ശമായി ഞാന്‍ കരുതുന്നു…’ എന്ന ചെറിയ ഒരു കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം സംവിധായകന്‍ ഭദ്രന്‍ ചേര്‍ത്തു.

Read more: ‘എന്റെ ചെക്കന്റെ പിറന്നാൾ’- മകന് ജന്മദിനാശംസകൾ നേർന്ന് നവ്യ നായർ

അതേസമയം മലയാളികള്‍ക്ക് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സിനിമകളാണ് സംവിധായകന്‍ ഭദ്രന്‍ ഒരുക്കിയതെല്ലാം. സ്ഫടികം, അയ്യര്‍ ദ് ഗ്രേറ്റ്, അങ്കിള്‍ ബണ്‍, ചങ്ങാത്തം, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, പൂമുഖപ്പടിയില്‍ നിന്നേയും കാത്ത്, ഇടനാഴിയില്‍ ഒരു കാലൊച്ച, യുവതുര്‍ക്കി, ഒളിമ്പ്യന്‍ അന്തോണി ആദം, വെള്ളിത്തിര, ഉടയോന്‍ എന്നിവയാണ് സംവിധായകന്‍ ഭദ്രന്റെ മികവില്‍ പിറന്ന സിനിമകള്‍.

Story highlights: Director Bhadran Childhood Photo