ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

Director Hariharan gets JC Daniel award

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019-ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ സി ഡാനിയേല്‍ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്.

എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍, ചലച്ചിത്രതാരം വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നിവര്‍ അടങ്ങുന്നതുമായ പ്രത്യേക സമതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന സിനികള്‍ സംവിധായകന്‍ ഹരിഹരന് സംഭാവന ചെയ്തിട്ടുണ്ടെന്നാണ് സമതിയുടെ വിലയിരുത്തല്‍.

Read more: കണ്ണു നിറഞ്ഞിട്ടും തളര്‍ന്നില്ല; ഈ ‘കരാട്ടെ കിഡ്’ ആളു കൊള്ളാലോ: വൈറല്‍ വീഡിയോ

1972-ല്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഹരിഹരന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം. അതിന് മുമ്പ് എം കൃഷ്ണന്‍നായര്‍, എ ബി രാജ്, ജെ ഡി തോട്ടാന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജ് ഗേള്‍, അയലത്തെ സുന്ദരി, രാജഹംസം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, സര്‍ഗം, ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങി അമ്പതിലേറെ സിനിമകള്‍ ഹരിഹരന്‍ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

Story highlights: Director Hariharan gets JC Daniel award