കുഞ്ഞുനാളില്‍ ഒരു സുന്ദരിപ്പട്ടം; കുട്ടിക്കാലം ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം

Divya Unni Shared Childhood Photo

മലയാള ചലച്ചിത്രലോകത്ത് ഒരു കാലത്ത് സജീവമായിരുന്നു ദിവ്യ ഉണ്ണി. സ്വയസിദ്ധമായ അഭിനയമികവുകൊണ്ടും അസാധാരണമായ നൃത്ത വൈഭവംകൊണ്ടും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. വിവാഹ ശേഷം സിനിമാരംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന ദിവ്യ ഉണ്ണി നൃത്തത്തില്‍ സജീവമാണ്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ദിവ്യ ഉണ്ണി പങ്കുവെച്ച ഒരു കുട്ടിക്കാല ചിത്രം ശ്രദ്ധ നേടുന്നു. ‘ലിറ്റില്‍ മിസ് ആലുവ’ കിരീടം ചൂടിയപ്പോഴുള്ള ഒരു ചിത്രമാണ് ഇത്.

Read more: ‘ഇതായിരുന്നു ഉണ്ണിമായയുടെ ക്യാരക്ടര്‍ ലുക്ക്’; മാമാങ്കം ഓര്‍മ്മകളില്‍ പ്രാചി തെഹ്ലാന്‍

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലാസിക്കല്‍ നര്‍ത്തകിയായ ദിവ്യ ഉണ്ണി നൃത്ത അധ്യാപിക കൂടിയാണ്.

Story highlights: Divya Unni Shared Childhood Photo