ഉടമയെ രക്ഷിക്കാൻ സ്രാവിനോട് ഏറ്റുമുട്ടാനൊരുങ്ങി നായ; വീഡിയോ വൈറൽ

വളർത്തുമൃഗങ്ങൾക്ക് ഉടമകളോടുള്ള സ്നേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടാറുണ്ട്. സ്വന്തം ജീവൻ പണയംവെച്ചും ഉടമസ്ഥരുടെ ജീവൻ രക്ഷിക്കുന്ന വളർത്തുമൃഗങ്ങളെയും നാം കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഉടമയെ രക്ഷിക്കാൻ സ്രാവിനോട് ഏറ്റുമുട്ടുന്ന ഒരു നായയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധനേടുന്നത്.

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ജാക്ക് സ്ട്രിക്‌ലാൻഡ് എന്ന വ്യക്തിയും കുടുംബവും ദ്വീപിലെ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെയാണ് ഇവരുടെ അടുത്തേക്ക് ഒരു സ്രാവ് വന്നത്. എന്നാൽ സ്രാവ് തന്റെ ഉടമസ്ഥരെ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയ ടില്ലി എന്ന ഇവരുടെ വളർത്തുനായ സ്രാവിനെ ആക്രമിക്കനായി കടലിലേക്ക് ചാടുകയായിരുന്നു.

Read also:കൊവിഡ്ക്കാലം കുടുംബത്തിന്റെ താളം തെറ്റിച്ചപ്പോള്‍ ചായ വില്‍ക്കാനിറങ്ങിയ 14-കാരന്‍

ടില്ലി വെള്ളത്തിലേക്ക് ചാടിയതോടെ സ്രാവ് ഭയന്ന് അവിടെ നിന്നും മറ്റൊരു ദിശയിലേക്ക് നീന്തി പോകുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. എന്നാൽ ടില്ലി സ്രാവിന്റെ പിന്നാലെ കുറച്ച് ദൂരം പോകുന്നുണ്ട്. ഉൾക്കടലിലേക്ക് സ്രാവ് നീന്തി പോയതിന് ശേഷമാണ് ടില്ലി തിരികെ കരയിലേക്ക് കടന്നത്. അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് നായയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Story Highlights: dog jumps into water to fend off a shark from her owners