ഇതാദ്യമായാണ് ഇത്രയും സന്തോഷത്തോടെ ഒരു പിഴ അടയ്ക്കുന്നത്; ഹൃദ്യം, കുറിപ്പ്

November 18, 2020

നിയമം തെറ്റിച്ച് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെ പിടിയ്ക്കാൻ സദാസമയവും സന്നദ്ധരായി ഇരിക്കുകയാണ് നമ്മുടെ പൊലീസ്. നിയമം തെറ്റിച്ച് നിരത്തിൽ ഇറങ്ങുന്നവർക്ക് പിഴയും നൽകാറുണ്ട്. എന്നാൽ ഏറ്റവും സന്തോഷത്തോടെ പൊലീസ് നൽകിയ പിഴ അടച്ച ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. പിഴ അടക്കാൻ കാശില്ലാതെ നിന്ന അജു വർഗീസ് എന്ന യുവാവിനോട് രണ്ടു കുടുംബങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. അനുഭവക്കുറിപ്പ് വായിക്കാം.

“ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതെ..ഇരിക്കാൻ കഴിയില്ല… രാവിലെ ജോലിക്ക് പോയി..പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി.. പുറത്തേക്കിറങ്ങി..ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓർത്തത് ഹെൽമെറ്റ് എടുത്തില്ല..അടുത്ത സ്ഥലത്തേക്കല്ലേ…എന്ന് കരുതി… യാത്ര തുടർന്നു…വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഗുരുതരമായ നിയമ ലംഘനവും എന്റെ ഭാഗത്തു നിന്നും ഉണ്ടായി..

പെട്ടെന്ന്.. മുന്നിൽ ദേ നുമ്മടെ സ്വന്തം…ട്രാഫിക്ക് പൊലീസിന്റെ വണ്ടി…എന്നെ കണ്ടു എന്ന് ഉറപ്പിച്ച സ്ഥിതിക്ക്… വേറെ വഴിയില്ല…. അടുത്തേക്ക് വിളിച്ചു..വളരെ മാന്യമായ രീതിയിൽ എന്താ…പേര്…എവിടാ.. വീട്…എന്തുചെയുന്നു….എല്ലാറ്റിനും കൂടി ഒറ്റ വാക്കിൽ ഉത്തരം….ഫൈൻ എഴുതാൻ ഉള്ള ബുക്ക് എടുത്തു….എന്റെ കണ്ണിന്റെ മുന്നിലൂടെ….ആയിരത്തിന്റെയും….അഞ്ഞൂറിന്റെയും….നക്ഷത്രങ്ങൾ… മിന്നി മറഞ്ഞു…പിഴ അടക്കാൻ കാശില്ലാത്ത സ്ഥിതിക്ക്…പറഞ്ഞു..സർ..ചെയ്തത്..ഗുരുതരമായ..തെറ്റ് തന്നെ ആണ്..പക്ഷെ ഫൈൻ അടക്കാൻ..ഇപ്പോ കാശില്ല…എഴുതി തന്നോളൂ…അദ്ദേഹം എന്റെ മുഖത്തേക്.. നോക്കി..ഒരു ചോദ്യം….പിന്നെ നിനക്ക് എന്ത് ചെയ്യാൻ പറ്റും…? ഒന്നും മിണ്ടാതെ നിന്ന എന്നോട് അടുത്ത ചോദ്യം…പാവപ്പെട്ട രണ്ട് കുടുബങ്ങളെ സഹായിക്കാൻ പറ്റുമോ…ഒന്ന് ഞെട്ടി പോയി ഞാൻ….ചെയ്യാം സർ എന്ന് പറഞ്ഞു…ഒകെ എന്നാൽ എന്റെ പുറകെ വാ..എന്ന് പറഞ്ഞു…പിന്നാലെ…ഞാൻ പുറകെ..പോയി…അടുത്തുള്ള കടയിൽ കയറി…അഞ്ച് കിലോ വീതം ഉള്ള രണ്ട് പാക്കറ്റ്..അരി എന്നോട് വാങ്ങാൻ പറഞ്ഞു..പരിപൂർണ സമ്മതത്തോടെ… അത് ഞാൻ വാങ്ങി….എന്നോട് പുറകെ വരാൻ പറഞ്ഞു…അത് അർഹത ഉള്ള ആളെ..അപ്പോഴേക്കും അവർ കണ്ടെത്തികഴിഞ്ഞു…എന്നോട് തന്നെ…അത് അവരെ ഏൽപ്പിക്കാൻ പറഞ്ഞു…ഒരുപാട് സന്തോഷത്തോടെ….അത് ഞാൻ അവരെ ഏല്പിച്ചു…എന്നോട് പുറകിൽ തട്ടി.. നീ ഹാപ്പി അല്ലെ ചോദിച്ചു….ഞാൻ പറഞ്ഞു.

Read also: സഞ്ചാരികൾ നോക്കിനിൽക്കെ കൂറ്റൻ മലയിടിഞ്ഞ് കടലിലേക്ക്; അമ്പരന്ന് ദൃക്‌സാക്ഷികൾ

സർ..ആദ്യമായിട്ടാണ് ഇത്രക്ക് സന്തോഷത്തോടെ…..ഞാൻ ഒരു പിഴ അടക്കുന്നത്….അപ്പോഴാണ്..അദ്ദേഹം ചെയ്തുവരുന്ന ഇതുപോലുള്ള..കാര്യങ്ങളെ.. കുറിച് കാണിച്ചതന്നതും…പറഞ്ഞു തന്നതും…പൊലീസ് എന്ന് കേൾക്കുമ്പോൾ..ഉള്ള മനസിലെ… രൂപത്തിന്..ആകെയൊരു മാറ്റം വന്ന നിമിഷം……ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ ഉള്ള…നാട്ടിൽ…ഒരാൾ പോലും പട്ടിണി കിടക്കില്ല…എന്ന പൂർണ വിശ്വാസം…ഇപ്പോൾ തോന്നുന്നു….ഇതുപോലെ ഉള്ള സത്കർമങ്ങളിൽ ഇനിയും എന്റെ പങ്ക് ഉണ്ടാവും..എന്ന് ഉറപ്പ് നല്കിയിട്ടാണ്.. അവിടെ നിന്ന് വന്നത്…..”

Story Highlights:Facebook post on Aju Varghese about Kerala Police