അമിതവണ്ണത്തെ നിയന്ത്രിക്കാൻ ചില ‘ഇഞ്ചി’ ടിപ്സ്

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പ്രധാനമായും അമിത വണ്ണത്തിന് കാരണം. ഇതില്‍ നിന്നും മുക്തി നേടാന്‍ പല മാര്‍ഗങ്ങളും മിക്കവരും പരീക്ഷിക്കാറുണ്ട്. അമിതവണ്ണത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് ഇഞ്ചിക്ക്. ദഹനത്തിനും വിശപ്പ് കുറയ്ക്കാനുമെല്ലാം ഇഞ്ചി ഉത്തമമാണ്. ശരീര ഭാരം കുറയ്ക്കാന്‍ ഇഞ്ചി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്: ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇഞ്ചിയുടെയും നാരങ്ങയുടേയും സ്ഥാനം. ഇവ രണ്ടും ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നു. ഇവ ഒന്നിച്ച് കഴിക്കുന്നതും നല്ലതാണ്. ഇഞ്ചി ചായയില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കന്നതും ലെമണ്‍ ജ്യൂസില്‍ ഇഞ്ചി ചേര്‍ത്ത് കുടിയ്ക്കുന്നതും നല്ലതാണ്.

Read also:കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് ഇനി മാതാപിതാക്കൾക്കും പരിശോധിക്കാം; 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ

ജിഞ്ചര്‍ ജ്യൂസ്: ജിഞ്ചര്‍ ജ്യൂസും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നാരങ്ങാ, തേന്‍, വെള്ളം എന്നിവ ചേര്‍ത്ത് ഇഞ്ചി ജ്യൂസ് തയാറാക്കാവുന്നതാണ്. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ ജിഞ്ചര്‍ ജ്യൂസ് സഹായിക്കുന്നു. പാനിയങ്ങളില്‍ മാത്രമല്ല ഭക്ഷണത്തിലും ഇഞ്ചി ചേര്‍ക്കുന്നത് ആരോഗ്യകരമാണ്.

Story Highlights:Ginger and its benefits