‘ഹാപ്പിനെസ് ഓൾ എറൗണ്ട്’; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായി അഭിജിത

abhijita

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന ബഹുമതിയാണ് രണ്ടാം ക്ലാസുകാരി അഭിജിത ഗുപ്തയെത്തേടി എത്തിയിരിക്കുന്നത്. അഭിജിതയുടെ മുത്തച്ഛനും പ്രശസ്തനായ ഒരു ഹിന്ദി കവിയായിരുന്നു. മൈഥിലിശരൺ ഗുപ്‍ത് എന്ന മഹാനായ എഴുത്തുകാരന്റെ പാത പിന്തുടരുകയാണ് ഇപ്പോൾ ഏഴുവയസുകാരി അഭിജിതയും.

ചെറുകഥകളും കവിതകളും ചിത്രീകരണങ്ങളുമായി ‘ഹാപ്പിനെസ് ഓൾ എറൗണ്ട്’ എന്ന പുസ്തകമാണ് അഭിജിത രചിച്ചത്. ഓക്സ്ഫോർഡ് ബുക്ക്സ്റ്റോർസിന്റെ കുട്ടികളുടെ വിഭാഗമായ ഓക്സ്ഫോർഡ് ജൂനിയറാണ് അഭിജിതയുടെ പുസ്തകം അവതരിപ്പിച്ചത്. ചെറുപ്പം മുതൽ അഭിജിതയ്ക്ക് കഥകളോടും കവിതകളോടുമൊക്കെ വലിയ താത്പര്യമായിരുന്നു. അഞ്ച് വയസുമുതൽ ഈ കൊച്ചുമിടുക്കി കഥകൾ എഴുതിത്തുടങ്ങി. ഏഴാം വയസിൽ സ്വന്തമായി ഒരു പുസ്തകവും രചിച്ചു. പത്ത് കഥകളും നാലു കവിതകളും ഉൾപ്പെടുത്തിയതാണ് പുസ്തകം. ‘പുസ്തകം എഴുതി പൂർത്തിയാക്കിയപ്പോൾ ചെറിയ ഒന്ന് രണ്ടു അക്ഷരതെറ്റുകൾ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ, അവൾ ആദ്യമായി എഴുതിയ കഥയും കവിതയുമൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും’ അഭിജിതയുടെ അമ്മ പറഞ്ഞു.

Read also:കഴിഞ്ഞ അഞ്ച് വർഷമായി ഗോദാവരി നദിക്കരയിൽ സ്ഥിരമായി എത്തുന്ന ചന്ദ്ര കിഷോർ; ലക്ഷ്യം ഇതാണ്

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന ഇന്‍റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിന്‍റെ അംഗീകാരവും, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‍സ് ‘ഗ്രാൻഡ് മാസ്റ്റർ ഇൻ റൈറ്റിംഗ്’ എന്ന പദവിയും അഭിജിതയെത്തേടി എത്തിയിട്ടുണ്ട്.

Story Highlights: girl published a book at the age of 7 gets record