ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ നിറഞ്ഞ കടലോരമാണ് പ്രകൃതിയിൽ സുന്ദരമായ കാഴ്ചകൾ ഒരുക്കുന്നത്.

കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിലാണ് മനോഹരമായ ചില്ലുകൾ പ്രത്യക്ഷപ്പെടുന്ന ഗ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്ന പ്രദേശ വാസികള്‍ കടല്‍ തീരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുമായിരുന്നു. ഇതിന്റെ ഫലമായാണത്രെ ഈ തീരത്ത് മുഴുവൻ ഇത്തരത്തിലുള്ള ചില്ലുകൾ രൂപം കൊണ്ടത്.

Read also:മകളുടെ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ ജോലി ഉപേക്ഷിച്ച അച്ഛൻ, അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകി മകളും; ഹൃദ്യം കുറിപ്പ്

കടൽ തീരത്ത് നിക്ഷേപിക്കപ്പെട്ട ഈ മാലിന്യങ്ങളില്‍ വര്‍ഷങ്ങളോളം തിരയടിച്ച് ഇവ പൊടിഞ്ഞ് മണലിനോട് ഒന്നിച്ച് ചേര്‍ന്ന് ഇന്ന് കാണുന്ന രീതിയില്‍ മനോഹരമായ ചില്ലുകളുടെ രൂപത്തിലേക്ക് മാറിയതാവാം എന്നാണ് പൊതുവ പറയുന്നത്. അതേസമയം ഈ ഗ്ലാസ് ബീച്ചിലെ വ്യത്യസ്ത കാഴ്ചകൾ ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്.

Story highlights: glass beach fort Bragg