ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

November 3, 2020
High protein low calorie foods

അമിതവണ്ണം എന്നത് ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കൃത്യതയില്ലാത്ത ജീവിതശൈലിയും ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും വ്യായാമക്കുറവുമെല്ലാം പലപ്പോഴും അമിത വണ്ണത്തിന് കാരണമാകുന്നു. എളുപ്പത്തില്‍ എങ്ങനെ വണ്ണം കുറയ്ക്കാം എന്നാണ് പലരും ആലോചിക്കാറ്. എന്നാല്‍ അമിതഭാരം കുറയ്ക്കാന്‍ കുറുക്കുവഴികള്‍ തേടുന്നത് നല്ലതല്ല. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടേയും കൃത്യമായ വ്യായമത്തിലൂടേയും നമുക്ക് അമിത ഭാരം അകറ്റാന്‍ സാധിക്കും.

കലോറി കുറവുള്ളതും എന്നാല്‍ പ്രോട്ടീന്‍ കൂടുതലുള്ളതുമായ ഭക്ഷണങ്ങളാണ് ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. പ്രോട്ടീന്‍ ധാരാളമടങ്ങിയിട്ടുള്ള മുട്ട വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ തന്നെ ചിക്കനിലും പ്രോട്ടീന്‍ ധാരളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ എണ്ണയില്‍ പൊരിച്ച് എടുക്കുന്ന ചിക്കനില്‍ കലോറി കൂടുതലാണ്. അതിനാല്‍ ചിക്കന്‍ സൂപ്പ് പോലെയുള്ള വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അമിതഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു വിഭവമാണ് സോയാബീന്‍. പ്രോട്ടീന്‍, കാത്സ്യം, ഫൈബര്‍, അയണ്‍ എന്നിവയെല്ലാം ധാരാളമടങ്ങിയ സോയാബീനില്‍ സാച്ചുറേറ്റഡ് ഫാറ്റ് വളരെ കുറവാണ്. അതുപോലെ തന്നെ ചെറിയൊരു അളവില്‍ നട്‌സും ദിവസവും കഴിക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

Story highlights: High protein low calorie foods