കാന്‍സര്‍ രോഗത്തോട് പോരാടുന്ന അഞ്ച് വയസ്സുകാരിയുടെ മുഖത്ത് ചിരി നിറയ്ക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നൃത്തം: വൈറല്‍ വീഡിയോ

November 3, 2020
Hospital staff performs ballet for 5-year-old battling cancer

കാന്‍സര്‍, ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ആളലാണ്. ഓരോ ദിവസവും കാന്‍സര്‍ എന്ന രോഗത്തോട് പോരാടുന്നവരുടെ എണ്ണവും ചെറുതല്ല. മരണം മുന്നില്‍ കണ്ടിട്ടും പ്രതീക്ഷ കൈവിടാതെ കാന്‍സറിനെ പൊരുതി തോല്‍പിച്ചവരുമുണ്ട്.

ശരീരത്തെ മാത്രമല്ല പലപ്പോഴും മനസ്സിനെ പോലും ഉലയ്ക്കാറുണ്ട് കാന്‍സര്‍ രോഗം. ആ മുഖങ്ങളില്‍ വിരിയുന്ന ചിരി കാണാന്‍ പലരും കൊതിക്കാറുണ്ട്. അര്‍ബുദ ബാധിതയായ ഒരു അഞ്ചു വയസ്സുകാരിക്കു വേണ്ടി നൃത്തം ചെയ്ത ഹോസ്പിറ്റല്‍ ജീവനക്കാരുടെ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

രണ്ടുപേരാണ് നൃത്തവുമായി കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന അഞ്ച് വയസ്സുകാരിയുടെ അരികിലേക്കെത്തുന്നത്. മനോഹരമാണ് ഈ വീഡിയോ. നൃത്തം ആസ്വദിക്കുന്നതിനോടൊപ്പം ആ കുരുന്ന് രോഗാവസ്ഥ മറന്ന് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ബാലെ നൃത്തമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യുന്നത്. അതും നിറപ്പകിട്ടാര്‍ന്ന വസ്ത്രം ധരിച്ച്. പതിനഞ്ചാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഒരു നൃത്തരൂപമാണ് ബാലെ.

Story highlights: Hospital staff performs ballet for 5-year-old battling cancer