രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 38,617 കൊവിഡ് കേസുകൾ; ആകെ രോഗബാധിതർ 89 ലക്ഷം കടന്നു

1.66 Crore Covid positive Cases Reported In Worldwide

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. പുതിയതായി 38,617 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 89,12,908 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,46,805 ആണ്. രോഗമുക്തി നിരക്കിലും രാജ്യത്ത് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ രോഗമുക്തരായത് 83,35,110 പേരാണ്.

ഇന്നലെ മാത്രം 474 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,30,993 ആയി ഉയർന്നു. അതേസമയം പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നത് രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.

Read also:രാജകുമാരിപോൽ അണിഞ്ഞൊരുങ്ങി ഭാവന; മനോഹരം ഈ ചിത്രങ്ങൾ

കേരളത്തിൽ കഴിഞ്ഞ ദിവസം 5792 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 27 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1915 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Story Highlights: India Latest Covid 19