രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,357 പേർക്ക് കൊവിഡ്, മരണം 577

5942 new covid cases reported in Kerala

മാസങ്ങൾ പിന്നിട്ടിട്ടും രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി നിലനിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 50,357 പേർക്ക്. ഇതോടെ ആകെ രോഗബധിതരുടെ എണ്ണം 84,62,081 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,16,632 ആണ്. ഇതുവരെ 78,19,887 പേർ രോഗമുക്തരായി. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത് 577 പേരാണ്. ഇതോടെ ആകെ മരണം 1,25,562 ആയി ഉയർന്നു.

മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 17,10,314 പേർക്കാണ്. കർണാടകയിലെ രോഗബാധിതർ 8,41,889 ആണ്. കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചത് 4,73,468 പേർക്കാണ്. കേരളത്തിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 7002 പേർക്കാണ്. 27 കൊവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് മൂലം സംസ്ഥാനത്താകെ മരണപ്പെട്ടവരുടെ എണ്ണം 1640 ആയി. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇതോടെ 83,208 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി കേരളത്തിൽ ചികിത്സയിലുള്ളത്. 3,88,504 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights:India Latest Covid Updates