രാജ്യത്ത് 37,975 പുതിയ കൊവിഡ് കേസുകള്‍ കൂടി

5051new covid cases reported in Kerala

വിട്ടൊഴിഞ്ഞിട്ടില്ല രാജ്യത്ത് കൊവിഡ് 19 എന്ന മഹാമാരിയുടെ പ്രതിസന്ധി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണ വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91,77,841 ആയി ഉയര്‍ന്നു.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 480 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ 1,34,218 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. നിലവില്‍ വിവിധ ഇടങ്ങളിലായി 4,38,667 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

അതേസമയം രോഗമുക്തി നിരക്കിലും ഇന്ത്യ മുന്നിലാണ്. 86,04,955 പേര്‍ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം 42,314 പേരാണ് രോഗമുക്തരായത്.

Story highlights: India reports 37,975 fresh COVID-19 cases