നിർണായ മത്സരം; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡൽഹിയ്ക്ക് 153 റൺസ് വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരം ഏറെ നിർണായകമായിരിക്കെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 152 റൺസ് നേടി. പതിഞ്ഞ തുടക്കത്തോടെയാണ് ആർസിബി മത്സരം ആരംഭിച്ചത്. അഞ്ചാം ഓവറില്‍ തന്നെ ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. റബാദയുടെ പന്തില്‍ പൃഥ്വി ഷാ ക്യാച്ചെടുത്തതോടെ 12 റൺസുമായി ജോഷ് ഫിലിപ്പി പവലിയനിലേക്ക് മടങ്ങി. 41 പന്തിൽ നിന്നും 50 റൺസ് നേടി ദേവദത്ത് പടിക്കലാണ് ടീമിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 24 പന്തിൽ നിന്നും 29 റൺസ് നേടി വീരാട് കോലിയും 21 പന്തിൽ നിന്നും 35 റൺസ് നേടി എബി ഡിവില്ലിയേഴ്സും 11 പന്തിൽ നിന്നും 17 റൺസ് നേടി ശിവം ദുബെയും ടീമിന് പിന്തുണ നൽകി.

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അതേസമയം ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് പ്ലേ ഓഫും രണ്ടാം സ്ഥാനവും ഉറപ്പിക്കാം. 

അവസാന മൂന്ന് മത്സരങ്ങളിൽ ബാംഗ്ലൂർ തോറ്റിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളോടാണ് ബാംഗ്ലൂർ തോൽവി സമ്മതിച്ചത്. ഡൽഹിയാകട്ടെ അവസാന നാല് മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. കിങ്‌സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺ റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളോടാണ് തോറ്റത്.

അതേസമയം ആദ്യഘത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 59 റൺസിന് ഡൽഹിയാണ് ജയിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ജോഷ് ഫിലിപ്പ്, ദേവ്‌ദത്ത് പടിക്കൽ, വീരാട് കോലി(ക്യാപ്റ്റൻ), എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, ഷഹബാസ് അഹമ്മദ്,ക്രിസ് മോറിസ്, ഇസുറു ഉദാന, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ

ഡല്‍ഹി ക്യാപിറ്റൽസ്: ശിഖർ ധവാൻ, പൃഥ്വി ഷാ,അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), റിഷഭ് പന്ത്, റിഷഭ് പന്ത്, മാർക്കസ് സ്റ്റോയ്നിസ്, ഡാനിയൽ സാംസ്, അക്സർ പട്ടേൽ, ആർ.അശ്വിൻ,കഗിസോ റബാദ, ആൻറിച് നോർജെ

Story HIghlights: indian premier league 2020 RCB vs DC