90 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍

November 20, 2020
new Covid cases

ഇന്ത്യയില്‍ കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെ പിന്നിട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. 90 ലക്ഷത്തിലധികം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് രോഗം പിടിപെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,04,366 ആയി. അതേസമയം രോഗമുക്തി നിരക്കില്‍ രേഖപ്പെടുത്തുന്ന വര്‍ധനവ് നേരിയ ആശ്വാസം നല്‍കുന്നു.

Read more: കുഞ്ഞുനാളില്‍ ഒരു സുന്ദരിപ്പട്ടം; കുട്ടിക്കാലം ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം

44,807 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയത്. ഇതുവരെ 84,28,410 പേര്‍ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 584 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 1,32,162 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്.

Story highlights: India’s Covid-19 tally crosses 90 lakh