ഐപിഎൽ ആവേശത്തിൽ ക്രിക്കറ്റ് ലോകം; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ…കൊവിഡ് മഹാമാരിയിൽ ഇത്തവണ ഗ്യാലറിയിൽ ആരവങ്ങളും ആർപ്പുവിളികളും ഉയർന്നില്ലെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഐപിഎൽ എന്നും ആവേശത്തിരയിളക്കം സൃഷ്ടിക്കും… സെപ്തംബർ 19 ന് എട്ട് ടീമുകളുമായി ആരംഭിച്ച ഐപിഎൽ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഇനി ബാക്കിയുള്ളത് കരുത്തരായ നാലു ടീമുകൾ മാത്രം. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഇനിയുള്ള ദിനങ്ങൾ ഏറെ നിർണായകമാണ്.

അവസാന ഘട്ടത്തിലേക്ക് എത്തിയ നാല് ടീമുകളാണ് ഇനിയുള്ള ദിനങ്ങളിൽ ഏറ്റുമുട്ടുക. ആദ്യ ഫൈനലിസ്റ്റിനെ അറിയാനുള്ള മത്സരമാണ് ഇന്നത്തേത്. ദുബായിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ നേരിടും. ഈ സീസണിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകൾ ഒരിക്കൽക്കൂടി മുഖാമുഖം എത്തുമ്പോൾ വിജയം ആർക്കൊപ്പം എന്നറിയാനുള്ള ആവേശത്തിലും ആകാംഷയിലുമാണ് കായികലോകം.

Read also:വിവാഹ വേഷത്തിൽ അതിസുന്ദരിയായി മഡോണ സെബാസ്റ്റ്യൻ; ശ്രദ്ധനേടി ചിത്രങ്ങൾ

നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങുമ്പോൾ കിരീടം നിലനിർത്താനുള്ള ശ്രമമായിരിക്കും ടീമിന്. എന്നാൽ ആദ്യ ഫൈനൽ ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യരുടെ ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുക.

Read also:വീട്ടിനകത്ത് തീപിടുത്തം; വീട്ടുടമയ്ക്ക് രക്ഷകനായത് വളർത്തുപക്ഷി, ‘എറികി’ന് സോഷ്യൽ മീഡിയയുടെ അഭിനന്ദനപ്രവാഹം

ഇന്ന് ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് കടക്കുമ്പോൾ തോൽക്കുന്നവർക്ക് രണ്ടാം ക്വാളിഫയറിൽ ഒരവസരംകൂടി ലഭിക്കും. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകളാണ് ഇനിയുള്ള ദിനങ്ങളിൽ മാറ്റുരയ്ക്കുന്നത്.

Story Highlights:ipl 2020 qualifier 1 today