മറുപടി ബാറ്റിങ്ങിൽ ഡൽഹിയ്ക്ക് മോശം തുടക്കം

മുംബൈ ഇന്ത്യൻസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഡൽഹിയ്ക്ക് മോശം തുടക്കം. സ്കോർ ബോർഡിൽ റൺസ് നേടുന്നതിന് മുൻപേ ഡൽഹിയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ ഓവർ എറിഞ്ഞ ബോൾട്ട് രണ്ട് വിക്കറ്റും രണ്ടാം ഓവർ എറിഞ്ഞ ബൂംറ ഒരു വിക്കറ്റും വീഴ്ത്തി. അജിൻക്യ രഹാനെ പൃഥ്വി-ഷാ എന്നിവരെ ബോൾട്ട് പുറത്താക്കിയപ്പോൾ ശിഖർ ധവാനെ ബൂംറയാണ് മടക്കി അയച്ചത്. തുടർന്ന് ക്രീസിൽ ഒന്നിച്ച മാർക്കസ് സ്റ്റോയിനസ്, ശ്രേയസ്‌ അയ്യർ എന്നിവർ ഡൽഹിയുടെ സ്കോർ ബോർഡിൽ 20 റൺസ് കൂട്ടിച്ചേർത്തെങ്കിലും ശ്രേയസ് അയ്യരെ ബൂംറ പുറത്താക്കി. എട്ട് പന്തിൽ നിന്നും 12 റൺസായിരുന്നു ശ്രേയസ് അയ്യരുടെ സമ്പാദ്യം.

Story Highlights: ipl Delhi Capitals need 200 runs