നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് ടോസ്; ആദ്യം ഫീല്‍ഡിങ്

IPL Kolkata Knight Rders vs Rajasthan Royals

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും. പോരാട്ടത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് സാധ്യതയുടെ പടിവാതില്‍ക്കലാണ് നിലവില്‍ ഇരു ടീമുകളും. അതുകൊണ്ടുതന്നെ ഏറെ നിര്‍ണായകമാണ് ഈ അങ്കം ഇരു ടീമുകള്‍ക്കും.

13 മത്സരങ്ങളില്‍ നിന്നായി ആറു ജയവും ഏഴ് പരാജയങ്ങളുമാണ് ഇതുവരെ ഇരു ടീമുകള്‍ക്കും. 12 പോയിന്റുകള്‍ വീതമാണ് കൊല്‍ക്കത്തയ്ക്കും രാജസ്ഥാനുമുള്ളത്. ഇന്ന് പരാജയപ്പെടുന്ന ടീമിന് മുന്നില്‍ സീസണില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കും.

Story highlights: IPL Kolkata Knight Rders vs Rajasthan Royals