പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടത് 154 റണ്‍സ്

IPL KXIP CSK Live Updates

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 154 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷയുമായി കളത്തിലിറങ്ങിയ പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് കടത്താതെ ചെന്നൈ ബൗളര്‍മാര്‍ കരുത്ത് കാട്ടി.

ആദ്യം ബാറ്റിങ്ങിനിറങ്ങി പഞ്ചാബിന്റെ തുടക്കം ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 48 ആയപ്പോള്‍ ഓപ്പണര്‍മാരില്‍ ഒരാളായ മായങ്ക് അഗര്‍വാള്‍ പുറത്തായി. കെ എല്‍ രാഹുല്‍ 29 റണ്‍സാണ് നേടിയത്. 30 പന്തില്‍ നിന്നുമായി മൂന്ന് ഫോറും നാല് സിക്‌സുമടക്കം 62 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ദീപക് ഫൂഡയാണ് പഞ്ചാബിനെ തുണയായത്.

Story highlights: IPL KXIP CSK Live Updates